മിസോറാം സ്ട്രൈക്കർ ഗോകുലം കേരള എഫ് സിയിൽ

പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. മിസോറാം സ്ട്രൈക്കഫ് ലാലിയൻസംഗ ആണ് ഗോകുലം കേരള എഫ് സിയിൽ എത്തിയിരിക്കുന്നത്. മിസോറാം ക്ലബായ ചിങ വെംഗ് എഫ് സിയിൽ നിന്നാണ് താരം എത്തുന്നത്. 21കാരനായ ലാൽമുവാൻസോവ അവസാന വർഷങ്ങളിൽ ചിങ് വെംഗയ്ക്ക് ഒപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കഴിഞ്ഞ സീസണിൽ സെക്കൻഡ് ഡിവിഷനിലും മിസോറാം പ്രീമിയർ കീഗിലും ലാലിയൻസംഗ വലിയ പ്രകടനങ്ങൾ നടത്തിയിരുന്നു‌. താരത്തെ സ്വന്തമാക്കാൻ പല ക്ലബുകളും ശ്രമിക്കുന്നതിനിടെ ആണ് ഗോകുലം കരാറിൽ എത്തിയത്. മുമ്പ് സെക്കൻഡ് ഡിവിഷൻ ക്ലബായ ഫതേഹ് ഹൈദരബാദിനു വേണ്ടിയും ലാലിയൻസംഗ കളിച്ചിട്ടുണ്ട്. ചിംഗ വെങിൽ നിന്ന് ഗോകുലം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ലാലിയൻസംഗ. നേരത്തെ ചിംഗ വെംഗ് താരങ്ങളായ റൊമാവിയ, ലാൽമുവാൻസോവ എന്നിവരെയും ഗോകുലം കേരള എഫ് സി സൈൻ ചെയ്തിരുന്നു.

Previous articleജപ്പാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഓസ്ട്രേലിയയോട് സമനില, ഇന്ന് എതിരാളികള്‍ ചൈന
Next articleകിഡംബിയ്ക്കും ആദ്യ റൗണ്ടില്‍ പൊരുതി നേടിയ വിജയം, സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി