എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ അഫ്രീദി എത്തുന്നു

Shahidafridi

നേപ്പാളിലെ എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ ഷഹീദ് അഫ്രീദി എത്തുന്നു. കാത്‍മണ്ഠു കിംഗ്സ് ഇലവന് വേണ്ടിയാവും മുന്‍ പാക്കിസ്ഥാന്‍ താരം കളിക്കുക. സെപ്റ്റംബര്‍ 25 മുതൽ ഒക്ടോബര്‍ 9 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്കൊപ്പമാവും ഷഹീദ് അഫ്രീദി കളിക്കുക. കാത്‍മണ്ഠുവിലേക്കുള്ള തന്റെ ആദ്യത്തെ സന്ദര്‍ശനമാണ് ഇതെന്നും താന്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമാണ് ഷഹീദ് അഫ്രീദി പറഞ്ഞത്.

Previous articleഅലക്സ് ടെല്ലസ് ഒരു മാസത്തിൽ അധികം പുറത്തിരിക്കും
Next articleഹോക്കിയിൽ ഇന്ത്യയുടെ മൂന്നാം തോല്‍വി