ദക്ഷിണാഫ്രിക്കയെ തോല്പ്പിച്ച് ഇന്ത്യ ലോകകപ്പ് അവസാനിപ്പിച്ചു

Newsroom

ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ 5-2 ന് തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ഹോക്കി ലോകകപ്പിലെ അവരുടെ യാത്ര അവസാനിപ്പിച്ചു. ഒമ്പതാം സ്ഥാനത്ത് ആണ് ഇന്ത്യ 2023 ഹോക്കി ലോകകപ്പ് കാമ്പെയ്‌ൻ ഫിനിഷ് ചെയ്തത്. ക്യാപ്റ്റൻ ഹർമൻപ്രീത്, ആകാശ്ദീപ്, ഷംഷേർ സിംഗ് എന്നിവർ ഇമ്ന് ഇന്ത്യക്ക് ആയി ഗോൾ നേടി. രണ്ടു ദിവസം മുമ്പ് ആതിഥേയരായ ഇന്ത്യ ജപ്പാനെ 8-0നും പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യ 23 01 29 00 35 08 276

ഒമ്പതാം സ്ഥാനം ഇന്ത്യക്ക് അത്ര നല്ല സ്ഥാനമല്ല. ഒരു ലോകകപ്പിൽ ഇതാദ്യമായാണ് ആതിഥേയരായ ഒരു രാജ്യം ഇത്ര പിറകിൽ ഫിനിഷ് ചെയ്യുന്നത്. 2010 എട്ടാമത് ഫിനിഷ് ചെയ്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ് ആണ് ഇന്ത്യ ഇന്ന് മറികടന്നത്.