ബീച്ച് സോക്കർ, രാജസ്ഥാനെതിരെ 19 ഗോളടിച്ച് കേരളം

Newsroom

Img 20230126 Wa0051

ബീച്ച് സോക്കറിൽ കേരളത്തിന് രണ്ടാം വിജയം. ഇന്ന് രാജസ്ഥാനെ നേരിട്ട കേരളം 19 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. രണ്ടിനെതിരെ 19 ഗോളുകൾക്ക് ആണ് കേരളം വിജയിച്ചത്. മൂന്ന് താരങ്ങൾ ഇന്ന് കേരളത്തിനായി ഹാട്രിക്ക് നേടി. സുഹൈൽ,മുഹ്സീർ, സിജു എന്നിവർ ആണ് ഹാട്രിക്ക് നേടിയത്. ജിക്സൺ, റോയ്, സ്റ്റെഫിൻ, സജു എന്നിവർ ഇരട്ട ഗോളുകളും നേടി. കമാലുദ്ദീൻ, മുഹമ്മദ് സഹാസ് എന്നിവർ ഒരോ ഗോൾ വീതവും നേടി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളം ആതിഥേയരായ ഗുജറാത്തിനെ പരാജയപ്പെടുത്തിയിരുന്നു. ഇനി നാളെ കേരള ബ്ലാസ്റ്റേഴ്സ് മധ്യപ്രദേശിനെ നേരിടും.