ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

Newsroom

20230129 011522

ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ വനിതകളും ദക്ഷിണാഫ്രിക്ക മത്സരം മോശം കാലാവസ്ഥ കാരണം ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യ ആദ്യം ബാറ്റു ചെയ്യവെ രണ്ട് ഓവർ കഴിഞ്ഞപ്പോൾ ആയിരുന്നു മഴ എത്തിയത്. പിന്നെ കളി തുടരാനെ ആയില്ല. രണ്ട് ടീമുകൾക്കും ഒരോ പോയിന്റ് വീതം ലഭിക്കും. ഇപ്പോഴും ഇന്ത്യ ആണ് 10 പോയിന്റുമായി ഒന്നാത് ഉള്ളത്. ദക്ഷിണാഫ്രിക്കക്കും 10 പോയിന്റ് ഉണ്ട്‌. എന്നാൽ അവർ ഇന്ത്യയെക്കാൾ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്.

ഇനി അടുത്ത മത്സരത്തിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും. വെസ്റ്റിൻഡീസ് ടൂർണമെന്റിൽ ഒരു മത്സരം പോലും വിജയിച്ചിട്ടില്ല. അടുത്ത മത്സര ഫലം എന്തായാലും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആകും ഫൈനലിൽ കളിക്കുക.