പെനാള്‍ട്ടി സ്ട്രോക്ക് അടക്കം നഷ്ടമാക്കി ഇന്ത്യ, നെതര്‍ലാണ്ട്സിനോട് പരാജയം

FIH പ്രൊലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് നെതര്‍ലാണ്ട്സിനെതിരെ പരാജയം. 1-2 എന്ന സ്കോറിനാണ് ഇന്ത്യയുടെ പരാജയം. മത്സരത്തിൽ ലഭിച്ച പെനാള്‍ട്ടി സ്ട്രോക്ക് വരെ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ 14ാം മിനുട്ടിലാണ് ഇന്ത്യയ്ക്ക് ഈ അവസരം ലഭിച്ചത്.

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ അഭിഷേക് ഇന്ത്യയെ മുന്നിലെത്തിച്ചുവെങ്കിലും 6ാം മിനുട്ടിൽ ജിപ് ജാന്‍സ്സന്‍ നെതര്‍ലാണ്ട്സിന് സമനില നേടിക്കൊടുത്തു.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോള്‍ നേടി മടങ്ങിയപ്പോള്‍ മത്സരത്തിന്റെ 44ാം മിനുട്ടിൽ ജോറിട് ക്രൂൺ നെതര്‍ലാണ്ട്സിന്റെ വിജയ ഗോള്‍ നേടി. ഇന്നലെ നെതര്‍ലാണ്ട്സിനെതിരെ സമനില പിടിച്ചുവെങ്കിലും ഷൂട്ടൗട്ടിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.