ലുകാകുവിന് ലോൺ ഫീ ആയി മാത്രം 10 മില്യൺ വേണം എന്ന് ചെൽസി, ഇന്റർ സമ്മതിക്കും

ചെൽസി വിടാൻ ശ്രമിക്കുന്ന ലുകാകു ഉടൻ ഇന്റർ മിലാനിൽ എത്തും. ചെൽസി ആവശ്യപ്പെടുന്ന 10 മില്യൺ ലോൺ ഫീ ആയി നൽകാൻ ഇന്റർ മിലാൻ തയ്യാറാണ്. അവർ ഉടൻ ഇതിൽ അന്തിമ തീരുമാനം ചെൽസിയെ അറിയിക്കും എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 8 മില്യൺ ലോൺ ഫീ ഇന്റർ വാഗ്ദാനം നൽകിയപ്പോൾ അത് ചെൽസി നിരസിച്ചിരുന്നു.

ചെൽസിയിലേക്ക് വലിയ പ്രതീക്ഷയോടെ തിരികെ വന്ന ലുകാകു വളരെ നിരാശനായാണ് മടങ്ങി പോവുകയാണ്. ലുകാകു നേരത്തെ സീസണ് ഇടയിൽ തന്നെ തനിക്ക് ഇന്റർ മിലാനിലേക്ക് തിരികെ പോകണം എന്ന് പറയുന്നുണ്ടായിരുന്നു. ഇന്റർ മിലാൻ ലുകാകുവിനെ തിരികെയെടുക്കാൻ തയ്യാറായിരുന്നു എങ്കിലും ചെൽസി വലിയ തുക ചോദിക്കും എന്നത് കൊണ്ട് അവർ മടിച്ചു നിക്കുക ആയിരുന്നു.

എന്നാൽ ഇപ്പോൾ ലോണിൽ ലുകാകുവിനെ വിട്ടു കൊടുക്കാൻ ചെൽസി തയ്യാറായിരിക്കുകയാണ്. ലുകാകു കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആകെ എട്ടു ഗോളുകൾ മാത്രമെ നേടിയിരുന്നുള്ളൂ. അവസാന 11 സീസണുകളിൽ ലുകാകുവിന്റെ ഏറ്റവും മോശം സീസണായിരുന്നു ഇത്.