ഓസ്ട്രേലിയയോട് പൊരുതി കീഴടങ്ങി ഇന്ത്യ

FIH പ്രൊലീഗില്‍ ഇന്ന് ആദ്യ പാദ മത്സരത്തില്‍ ഓസ്ട്രേലിയയോട് കീടങ്ങി ഇന്ത്യ. ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ ഇന്ത്യ 3-4 എന്ന സ്കോറിനാണ് ഓസ്ട്രേലിയയോട് പിന്നില്‍ പോയത്. ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഓസ്ട്രേലിയ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നു.

മത്സരത്തിന്റെ ആറാം മിനുട്ടില്‍ ഡയലന്‍ വൂതര്‍സ്പൂണിലൂടെ മുന്നിലെത്തിയ ഓസ്ട്രേലിയ 18ാം മിനുട്ടില്‍ ടോം വിക്ഹാമിലൂടെ രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി ആറ് മിനുട്ട് പിന്നിട്ടപ്പോള്‍ രാജ് കുമാര്‍ പാലിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. എന്നാല്‍ 41ാം മിനുട്ടില്‍ ലാച്ച്ലാന്‍ ഷാര്‍പ്പും തൊട്ടടുത്ത മിനുട്ടില്‍ ജേക്കബ് അന്‍ഡേഴ്സണും നേടിയ ഗോളുകള്‍ ഓസ്ട്രേലിയയ്ക്ക് മത്സരത്തില്‍ 4-1 എന്ന ആധിപത്യം നേടിക്കൊടുത്തു.

അഞ്ച് മിനുട്ടുകള്‍ക്കകം രാജ് കുമാര്‍ പാലിലൂടെ ഇന്ത്യ ഒരു ഗോള്‍ കൂടി മടക്കി. 52ാം മിനുട്ടില്‍ രൂപീന്ദര്‍ സിംഗ് ഇന്ത്യയുടെ മൂന്നാം ഗോളും നേടിയ ശേഷം ഇന്ത്യ സമനില ഗോളിനായി ആഞ്ഞ് ശ്രമിച്ചുവെങ്കിലും ആ സമനില ഗോള്‍ കണ്ടെത്തുവാന്‍ ടീമിനായില്ല.

നാളെയാണ് രണ്ടാം പാദ മത്സരം.

Loading...