ഒരു ഡസനിലധികം പെനാള്‍ട്ടി കോര്‍ണറുകള്‍, ഒരെണ്ണം പോലും ഗോളാക്കി മാറ്റാനാകാതെ ഇന്ത്യ, അവസാന ക്വാര്‍ട്ടറിലെ ഗോളിൽ കടന്ന് കൂടി

Hockeyindiawomen

അയര്‍ലണ്ടിനെതിരെയുള്ള ഇന്നത്തെ പൂള്‍ എ മത്സരത്തിൽ അവസാന ക്വാര്‍ട്ടറിൽ നേടിയ ഗോളിൽ നേടിയ ഗോളിൽ ജയം. മൂന്ന് മിനുട്ട് അവശേഷിക്കവേയാണ് ഇന്ത്യയുടെ വിജയ ഗോള്‍. പിന്നീട് അയര്‍ലണ്ട് ഗോള്‍ കീപ്പറെ മാറ്റി 11 ഫീല്‍ഡ് പ്ലേയര്‍മാരെ ഇറക്കി ഗോള്‍ മടക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യ കടന്ന് കൂടുകയായിരുന്നു.

അയര്‍ലണ്ടിനെതിരെയുള്ള ഇന്നത്തെ പൂള്‍ എ മത്സരത്തിൽ നിരാശാജനകമായ പ്രകടനവുമായി ഇന്ത്യ. ഒരു ഡസനിലധികം പെനാള്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചിട്ടും ഒന്ന് പോലും ഗോളാക്കാനാകാതെ പോയതാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിൽ നിറം മങ്ങിയ പ്രകടനം പുറത്തെടുത്തത്.

14 പെനാള്‍ട്ടി കോര്‍ണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. നവനീത് ആണ് ഇന്ത്യയുടെ വിജയം ഗോള്‍ നേടിയത്.

 

Previous articleഫുള്‍ ടൈം കോച്ചാവുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല – രാഹുല്‍ ദ്രാവിഡ്
Next articleഈ ഫോമിലുള്ള ആന്‍ സാനിനെ ആര് കീഴടക്കും, കൊറിയന്‍ താരത്തിന് മുന്നിൽ ലോക ഒന്നാം നമ്പര്‍ ദീപികയും വീണു