ഈ ഫോമിലുള്ള ആന്‍ സാനിനെ ആര് കീഴടക്കും, കൊറിയന്‍ താരത്തിന് മുന്നിൽ ലോക ഒന്നാം നമ്പര്‍ ദീപികയും വീണു

Ansan

ഇന്ത്യയുടെ അമ്പെയ്ത്തിലെ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ച് മികച്ച ഫോമിലുള്ള കൊറിയയുടെ ആന്‍ സാന്‍. ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരിയെ 6-0ന് കീഴടക്കിയാണ് ആന്‍ സാന്‍ സെമിയിലേക്ക് കടന്നത്.

Deepika

റാങ്കിംഗ് റൗണ്ടിൽ ഒളിമ്പിക്സ് റെക്കോര്‍ഡ് നേടിയ ആന്‍ സാന്‍ ആയിരുന്നു ദീപികയുടെ ക്വാര്‍ട്ടര്‍ ഫൈനൽ എതിരാളി. ദീപിക ലോക ഒന്നാം റാങ്കുകാരിയാണെങ്കിൽ ഇപ്പോള്‍ മികച്ച ഫോമിലുള്ള അമ്പെയ്ത്തുകാരിയായിട്ടാണ് ആന്‍ സാനിനെ വിലയിരുത്തപ്പെട്ടിരുന്നത്.

ആദ്യ സെറ്റിൽ മൂന്ന് പെര്‍ഫെക്ട് ടെന്‍ നേടിയ ആന്‍ സാനിനെതിരെ രണ്ട് ടെന്‍ പോയിന്റുകള്‍ നേടുവാന്‍ ദീപികയ്ക്ക് സാധിച്ചുവെങ്കിലും ആദ്യ സെറ്റിലെ ആദ്യ ശ്രമം 7 പോയിന്റ് മാത്രം നേടിയത് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി. 30-27 എന്ന സ്കോറിനാണ് കൊറിയന്‍ താരം ആദ്യ സെറ്റ് നേടിയത്.

ദീപിക രണ്ടാം സെറ്റ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അടുത്ത രണ്ട് ശ്രമങ്ങളും പിഴച്ചപ്പോള്‍ 26-24ന് കൊറിയന്‍ താരം മത്സരത്തിൽ 4-0ന്റെ ലീഡ് നേടി. അടുത്ത സെറ്റും 26-24ന് വിജയിച്ച് കൊറിയന്‍ താരം സെമിയിൽ കടന്നു. ദീപികയ്ക്കെതിരെ കൊറിയന്‍ താരം ആദ്യ സെറ്റിന് ശേഷം അത്ര മികച്ച ഫോമല്ല കാഴ്ചവെച്ചതെങ്കിലും ദീപിക അതിലും മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ കാര്യങ്ങള്‍ കൊറിയന്‍ താരത്തിന് എളുപ്പമായി.

Previous articleഒരു ഡസനിലധികം പെനാള്‍ട്ടി കോര്‍ണറുകള്‍, ഒരെണ്ണം പോലും ഗോളാക്കി മാറ്റാനാകാതെ ഇന്ത്യ, അവസാന ക്വാര്‍ട്ടറിലെ ഗോളിൽ കടന്ന് കൂടി
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കൊറോണ വൈറസ് ബാധ, പ്രീ സീസൺ മത്സരം ഒഴിവാക്കി