സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

ബ്രിട്ടണോട് 2-3 എന്ന സ്കോറിനു ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യ. സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ വിഭാഗം ടീമാണ് ബ്രിട്ടണെതിരെ പൊരുതി കീഴടങ്ങിയത്. 4ാം മിനുട്ടുല്‍ ഗുര്‍സാഹിബ്ജിത്തിലൂടെ ഇന്ത്യയാണ് ലീഡ് നേടിയതെങ്കിലും വെസ്റ്റ്(7ാം മിനുട്ട്), ഓടെസ്(39, 42) എന്നിവരുടെ ഗോളുകളിലൂടെ ബ്രിട്ടണ്‍ 3-1ന്റെ ലീഡ് നേടി. 55ാം മിനുട്ടില്‍ അഭിഷേക് ഇന്ത്യയ്ക്കായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല.

മൂന്നാം സ്ഥാനം ഓസ്ട്രേലിയ ജപ്പാനെ 6-1നു കീഴടക്കി നേടിയപ്പോള്‍ ന്യൂസിലാണ്ടിനെ 6-3 എന്ന സ്കോറിനു വീഴ്ത്തി മലേഷ്യ അഞ്ചാം സ്ഥാനം നേടി.