യൂറോപ്പില്‍ അപരാജിതരായി തുടര്‍ന്ന് ഇന്ത്യ

ഇന്ത്യയുടെ യൂറോപ്യന്‍ ഹോക്കി പര്യടനത്തില്‍ പരാജയം അറിയാതെ മുന്നേറി ടീം. ഇന്ന് ബ്രിട്ടനോടുള്ള അവസാന മത്സരത്തില്‍ ഇന്ത്യ 3-2ന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യ മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിയത്. 20ാം മിനുട്ടില്‍ ജെയിംസ് ഗാള്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ മടക്കിയപ്പോള്‍ മന്‍ദീപ് 28ാം മിനുട്ടില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. 55ാം മിനുട്ടില്‍ ആഡം ഫോര്‍സിത്ത്. 59ാം മിനുട്ടില്‍ മന്‍ദീപ് ആണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്.

നേരത്തെ ഇംഗ്ലണ്ടുമായി നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ നേടി ഇരു ടീമുകളും സമനില പാലിച്ചിരുന്നു. നേരത്തെ ജര്‍മ്മനിയ്ക്കെതിരെ ഇന്ത്യ 6-1ന് ഒരു വിജയവും 1-1ന് സമനിലയും യൂറോപ്യന്‍ ടൂറില്‍ നേടിയിരുന്നു.