ജപ്പാനോട് കനത്ത തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനോട് ഇന്ത്യ 2-5 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യ ഇന്നലെ നടന്ന മത്സരത്തിൽ പാക്കിസ്ഥാനോട് സമനിലയിൽ പിരി‍ഞ്ഞിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ജപ്പാന്‍ ഒരു ഗോളിന്റെ ലീഡ് നേടുകയായിരുന്നു.

കെന്‍ നാഗായോഷിയാണ് ജപ്പാന് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ജപ്പാന്‍ രണ്ടാം പകുതിയിൽ കോസേയ് കാവാബേയിലുടെ ലീഡുയര്‍ത്തി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പവന്‍ രാജ്ഭര്‍ ഇന്ത്യയുടെ ഒരു ഗോള്‍ മടക്കിയെങ്കിലും 48ാം മിനുട്ടിൽ റയോമ ഊക്ക ജപ്പാന്റെ മൂന്നാം ഗോള്‍ നേടി. തൊട്ടടുത്ത നിമിഷം ഉത്തം സിംഗ് ഇന്ത്യയ്ക്കായി രണ്ടാം ഗോള്‍ നേടിയപ്പോള്‍ സ്കോര്‍ ബോര്‍ഡ് 2-3 എന്ന നിലയിലായിരുന്നു.

എന്നാൽ 53, 55 മിനുട്ടുകളിൽ ഗോളുകള്‍ നേടി ജപ്പാന്‍ തങ്ങളുടെ മത്സരത്തിലെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.