ഇന്ത്യന്‍ യുവ താരങ്ങള്‍ സെമിയിൽ

Indiahockeyjuniors

ഹോക്കി ജൂനിയര്‍ പുരുഷ ലോകകപ്പ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്.

ശര്‍ദ്ദ നന്ദ തിവരിയാണ് മത്സരത്തിന്റെ 21ാം മിനുട്ടിൽ ഗോള്‍ നേടി ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

മറ്റു ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളില്‍ ജര്‍മ്മനി സ്പെയിന്‍ പോരാട്ടം 2-2 ന് സമനിലയിൽ അവസാനിച്ചുവെങ്കിലും ഷൂട്ടൗട്ടിൽ 3-1ന്റെ വിജയം ജര്‍മ്മനി സ്വന്തമാക്കി. നെതര്‍ലാണ്ട്സിനെതിരെ 2-1ന്റെ വിജയം അര്‍ജന്റീന നേടിയപ്പോള്‍ ഫ്രാന്‍സ് 4-0 എന്ന സ്കോറിന് മലേഷ്യയെ വീഴ്ത്തി സെമി ഉറപ്പാക്കി.

സെമി ഫൈനലില്‍ ജര്‍മ്മനിയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമിയിൽ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടും.

Previous articleഐ എസ് എല്ലിലെ ഗോൾ മഴ തുടരുന്നു, എ ടി കെ മോഹൻ ബഗാനും നനഞ്ഞു!!
Next articleഗ്രൂപ്പ് ബിയിലെ വിജയിയെ നാളെ അറിയാം