കൊറിയയ്ക്കെതിരെ ഏകപക്ഷീയമായ വിജയം, ഇന്ത്യ ലോകകപ്പ് സെമിയിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹോക്കി വനിത ജൂനിയര്‍ ലോകകപ്പിൽ സെമിയുറപ്പാക്കി ഇന്ത്യ. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയ്ക്കെതിരെ 3-0ന്റെ വിജയം നേടിയാണ് ഇന്ത്യ സെമി ഫൈനലില്‍ കടന്നത്.

Indiahockeyjuniorwomen

ഇന്ത്യയ്ക്കായി മുംതാസ് ഖാന്‍, ലാല്‍റിണ്ടികി, സംഗീത കുമാരി എന്നിവരാണ് ഗോളുകള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറിൽ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ പകുതിയിൽ ടീം 2-0ന് മുന്നിലായിരുന്ന.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാണ്ട്സ് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഇന്ത്യയ്ക്കെതിരെയാണ് നെതര്‍ലാണ്ട്സിന്റെ സെമി ഫൈനൽ പോരാട്ടം.