സമനിലയ്ക്ക് ശേഷം ഷൂട്ടൗട്ടിൽ വിജയം നേടി ഇന്ത്യന്‍ വനിതകള്‍, പരാജയപ്പെടുത്തിയത് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ അര്‍ജന്റീനയെ

Indiahockeywomen

ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ അര്‍ജന്റീനയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍. ഇന്ന് FIH പ്രൊലീഗിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിന് ഒപ്പം നിന്നപ്പോള്‍ ഷൂട്ടൗട്ടിൽ 2-1 എന്ന സ്കോറിൽ ഇന്ത്യ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരെ അട്ടിമറിച്ചു.

മൂന്നാം മിനുട്ടിൽ ലാല്‍റെംസിയാമിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ അഗസ്റ്റീനയുടെ ഹാട്രിക്കിലൂടെ അര്‍ജന്റീന വളരെ മുന്നിലെത്തുകയായിരുന്നു. ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളും അഗസ്റ്റീന നേടിയപ്പോള്‍ ഗുര്‍ജീത് കൗര്‍ രണ്ട് ഗോളുകള്‍ നേടി ഇന്ത്യയുടെ സ്കോര്‍ ഒപ്പമെത്തിച്ചു.