രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ഹോക്കി പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വിജയം. മത്സരത്തിന്റെ 18ാം മിനുട്ടില്‍ രൂപീന്ദര്‍ സിംഗിലൂടെ ഇന്ത്യ ലീഡ് നേടുകയായിരുന്നു. പെനാള്‍ട്ടി കോര്‍ണര്‍ രൂപീന്ദര്‍ ഗോളാക്കി മാറ്റുകയായിരുന്നു. 6 മിനുട്ടിനുള്ളില്‍ സ്റ്റീഫന്‍ ജെന്നെസ് ന്യൂസിലാണ്ടിനു സമനില ഗോള്‍ കണ്ടെത്തിയിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. സുനില്‍ സോമപ്രീത് നേടിയ ഫീല്‍ഡ് ഗോളാണ് ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് ഒന്നാം പകുതി അവസാനിക്കുമ്പോള്‍ നല്‍കിയത്.

രണ്ടാം പകുതിയില്‍ ഏറിയ പങ്കും ഗോള്‍ പിറക്കാതിരുന്നുവെങ്കിലും 56ാം മിനുട്ടില്‍ മന്‍ദീപ് സിംഗ് ഗോള്‍ നേടി 3-1 എന്ന സ്കോറിനു ജയം സ്വന്തമാക്കുവാനവ്‍ ഇന്ത്യയെ സഹായിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement