ലീഡ് 365, രണ്ടാം ദിവസം ലങ്കന്‍ ആധിപത്യം

- Advertisement -

വാലറ്റത്തിന്റെ ചെറുത്ത് നില്പില്‍ ആദ്യ ഇന്നിംഗ്സില്‍ 338 റണ്‍സ് നേടിയ ശേഷം ദക്ഷിണാഫ്രിക്കയെ 124 റണ്‍സിനു പുറത്താക്കിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ മികച്ച നിലയില്‍. രണ്ടാം ഇന്നിംഗ്സില്‍ 34 ഓവറുകളില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയ ശ്രീലങ്കയ്ക്ക് മത്സരത്തില്‍ 365 റണ്‍സിന്റെ ലീഡാണ് കൈവശപ്പെടുത്താനായിട്ടുള്ളത്.

രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ദിമുത് കരുണാരത്നേ(59*), ആഞ്ചലോ മാത്യൂസ്(12*) എന്നിവരാണ് ലങ്കയ്ക്കായി ക്രീസില്‍ നിലകൊള്ളുന്നത്. 61 റണ്‍സ് നേടിയ ധനുഷ്ക ഗുണതിലകയും റണ്ണെടുക്കാതെ ധനന്‍ജയ ഡി സില്‍വയെയും കേശവ് മഹാരാജ് പുറത്താക്കിയപ്പോള്‍ 18 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായി.

നേരത്തെ ദില്‍രുവന്‍ പെരേര(4), അകില ധനന്‍ജയ(5) എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയെ 124 റണ്‍സിനു ലങ്ക ഓള്‍ഔട്ട് ആക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement