സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ

- Advertisement -

മലേഷ്യയില്‍ നടക്കുന്ന എട്ടാമത് സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍(ജുനിയര്‍ പുരുഷ ടീം) ഇന്ത്യയ്ക്ക് ജയം. ഓസ്ട്രേലിയ്ക്കെതിരൊണ് ഇന്ത്യയുടെ 5-4 എന്ന സ്കോറിനുള്ള വിജയം. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 4-1 ന്റെ ലീഡ് നേടിയ ഇന്ത്യ മത്സരം 5-2നു ജയിക്കുമെന്ന സ്ഥിതിയില്‍ അവസാന മിനുട്ടുകളില്‍ രണ്ട് ഗോള്‍ നേടി ഓസ്ട്രേലിയ അന്തരം കുറയ്ക്കുകയായിരുന്നു.

അഞ്ചാം മിനുട്ടില്‍ ഗുര്‍സാബ്ജിത്ത് തുടങ്ങിയ ഗോള്‍ വേട്ട 11, 14, 15 മിനുട്ടുകളില്‍ ഇന്ത്യയ്ക്കായി ഹസ്പ്രീത്, മന്‍ദീപ്, വിഷ്ണുകാന്ത് എന്നിവര്‍ തുടങ്ങിയപ്പോള്‍ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ 4-0ന്റെ ലീഡ് നേടി. 18ാം മിനുട്ടില്‍ സ്റ്റെഫന്‍സ് നേടിയ ഗോളാണ് ആദ്യ പകുതിയില്‍ ഓസ്ട്രേലിയയുടെ ആശ്വാസമായത്.

രണ്ടാം പകുതിയില്‍ 35ാം മിനുട്ടില്‍ സ്റ്റെഫന്‍സ് തന്നെ ഓസ്ട്രേലിയയ്ക്കായി ഒരു ഗോള്‍ കൂടി മടക്കി. എന്നാല്‍ ശിലാനന്ദിലൂടെ ഇന്ത്യ തങ്ങളുടെ ഗോള്‍ പട്ടിക അഞ്ചാക്കി ഉയര്‍ത്തി. മത്സരം ഈ സ്കോര്‍ ലൈനില്‍ അവസാനിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് സ്റ്റെഫന്‍സ് രണ്ട് ഗോളുകള്‍ നേടി അന്തരം ഒരു ഗോളാക്കി മാറ്റിയത്.

കളിച്ച നാല് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് 12 പോയിന്റാണ് ഇതുവരെയുള്ളത്. മലേഷ്യയെ 2-1നു പരാജയപ്പെടുത്തിയ ഇന്ത്യ ന്യൂസിലാണ്ടിനെ 7-1 എന്ന സ്കോറിനും ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിനും പരാജയപ്പെടുത്തി. ഒക്ടോബര്‍ 12നു ഇംഗ്ലണ്ടാണ് ഇന്ത്യയുടെ അവസാന എതിരാളികള്‍.

Advertisement