കേരള ഗവണ്മെന്റിന്റെ കോവിഡ്-19 പ്രതിരോധത്തെ പ്രശംസിച്ച് ശ്രീജേഷ്

കൊറോണ വൈറസ് ബാധ ലോകത്തെ ആകെ ഭയപ്പെടുത്തുമ്പോഴും ആശ്വാസം നൽകുന്ന വാർത്തകൾ തന്നെയാണ് കേരളത്തിൽ നിന്നും ലഭിക്കുന്നത്. കേരള ഗവണ്മെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ചിട്ടയായ പ്രവർത്തനത്തെ ലോകൻ അഭിനന്ദിക്കുമ്പോൾ ഒപ്പം കൂടുകയാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷും.

കേരളത്തിൽ നിന്ന് ആശ്വാസ വാർത്തകൾ ആണ് വരുന്നത് എന്നും കേരളത്തിലെ ഗവണ്മെന്റിന്റെയും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും പരിശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാകു എന്നും ശ്രീജേഷ് പറഞ്ഞു. ഇപ്പോൾ കേരളത്തിനു പുറത്താണ് ശ്രീജേഷ് ഉള്ളത്. അതുകൊണ്ട് തന്നെ ആദ്യം കേരളത്തിലുള്ള തന്റെ കുടുംബത്തെ കുറിച്ച് ഓർത്ത് ആശങ്ക ഉണ്ടായിരുന്നു എന്നും. എന്നാൽ ഇപ്പോൾ നല്ല വാർത്തകളാണ് കേൾക്കുന്നത് എന്നും ശ്രീജേഷ് പറഞ്ഞു.

ഇന്നലെ കേരളത്തിൽ ആകെ ഒരു കോവിഡ് പോസിറ്റീവ് മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. പത്തു പേരുടെ രോഗം ഭേദമാവുകയും ചെയ്തിരുന്നു.

Previous article“ബാഴ്സലോണ സുവർണ്ണ തലമുറ ഇനി ആവർത്തിക്കപ്പെടില്ല” – ഇനിയേസ്റ്റ
Next articleസെഹ്നാജ് സിംഗിന്റെ ഈസ്റ്റ്‌ ബംഗാൾ സൈനിംഗ് ഔദ്യോഗികമായി