“ബാഴ്സലോണ സുവർണ്ണ തലമുറ ഇനി ആവർത്തിക്കപ്പെടില്ല” – ഇനിയേസ്റ്റ

മെസ്സിയും ഇനിയേസ്റ്റയും സാവിയും ബുസ്കെറ്റ്സും ഒക്കെ അവരുടെ ഏറ്റവും മികവിൽ ഉണ്ടായിരുന്ന ബാഴ്സലോണയുടെ സുവർണ്ണ കാലം ആരും മറക്കില്ല. അന്ന് ബാഴ്സലോണ സൃഷ്ടിച്ച താരങ്ങളെ പോലെ മികച്ച താരങ്ങളുടെ ഒരു തലമുറ ക്ലബിൽ ആവർത്തിക്കപ്പെടില്ല എന്ന് ഇനിയേസ്റ്റ അഭിപ്രായപ്പെട്ടു. വേറെ മികച്ച താരങ്ങൾ വന്നേക്കാം എന്നും എന്നാൽ അതുപോലെ ഒന്നിണ്ടാവില്ല എന്നും ഇനിയേസ്റ്റ പറഞ്ഞു.

ലോക ഫുട്ബോൾ ആ സമയത്ത് ബാഴ്സലോണ ആയിരുന്നു ഭരിച്ചരുന്നത്. പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ ഒരു സീസണിൽ ആറു കിരീടങ്ങൾ നേടി റെക്കോർഡ് ഇടാനും ആ സമയത്ത് ബാഴ്സലോണക്ക് ആയിരുന്നു. താരങ്ങൾക്ക് ഒക്കെ പ്രായമായതോടെ ആ മികവും മാഞ്ഞു പോവുകയായിരുന്നു. എന്നാൽ ബാഴ്സലോണയുടെ ശൈലി എന്നും ആ ക്ലബിനുണ്ടാകും എന്നും. അത് പോലെ മറ്റു ക്ലബുകൾക്ക് ഒരു ശൈലി തുടരാൻ ആവില്ല എന്നും ഇനിയേസ്റ്റ പറഞ്ഞു.

Previous articleഎത്ര വൈകിയാലും ഈ സീസൺ പൂർത്തിയാക്കണം എന്ന് പ്രീമിയർ ലീഗ്
Next articleകേരള ഗവണ്മെന്റിന്റെ കോവിഡ്-19 പ്രതിരോധത്തെ പ്രശംസിച്ച് ശ്രീജേഷ്