സെഹ്നാജ് സിംഗിന്റെ ഈസ്റ്റ്‌ ബംഗാൾ സൈനിംഗ് ഔദ്യോഗികമായി

- Advertisement -

ഈസ്റ്റ് ബംഗാളിന്റെ ഒരു സൈനിംഗ് കൂടെ ഔദ്യോഗികമായി. എ ടി കെയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ സെഹ്നാജ് സിംഗിന്റെ സൈനിംഗ് ആണ് ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കിയത്. രണ്ട് വർഷത്തേക്കുള്ള കരാറാണ് സെഹ്നാജ് ഈസ്റ്റ് ബംഗാളിൽ ഒപ്പുവെച്ചത്.

കഴിഞ്ഞ സീസണിലാണ് മുംബൈ സിറ്റിയ നിന്ന് സെഹ്നാജ് എ ടി കെയിലേക്ക് എത്തിയത്. എന്നാൽ എ ടി കെയിൽ കഴിഞ്ഞ സീസണിൽ കാര്യമായി കളിക്കാൻ കഴിഞ്ഞില്ല. ആകെ എട്ടു മത്സരങ്ങളെ സെഹ്നാജ് കളിച്ചുള്ളൂ. മുമ്പ് 2016 സീസണിൽ ഐലീഗിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി ഷെഹ്നാജ് കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഇതൊരു മടക്കമാകും.

Advertisement