മത്സരം അവസാനിക്കുവാന്‍ മൂന്ന് സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ വിജയ ഗോളുമായി ബ്രിട്ടന്‍, സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി

സുല്‍ത്താന്‍ ജോഹര്‍ കപ്പ്, ജൂനിയര്‍ പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. മത്സരം 1-1 എന്ന നിലയില്‍ അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രിട്ടന്റെ വിജയ ഗോള്‍. അവസാന വിസിലിന് 3 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെയാണ് ബ്രിട്ടന്‍ വിജയം കുറിച്ച ഗോള്‍ നേടിയത്. ആദ്യ മൂന്ന് ക്വാര്‍ട്ടറില്‍ ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ അവസാന ക്വാര്‍ട്ടറിലാണ് ഗോളുകളെല്ലാം പിറന്നത്.

ഗുര്‍സാഹിബ്ജിത്ത് ഇന്ത്യയ്ക്ക് ലീഡ് നേടിയെങ്കിലും അടുത്ത മിനുട്ടില്‍ തന്നെ ബ്രിട്ടന്‍ ഗോള്‍ മടക്കി. പിന്നീട് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ബ്രിട്ടന്റെ വിജയ ഗോള്‍. ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ വര്‍ഷവും ബ്രിട്ടനോടാണ് ഇന്ത്യ ഫൈനലില്‍ അടിയറവ് പറഞ്ഞത്. ഇന്ന് 1-2 എന്ന സ്കോറിനാണ് ഇന്ത്യ പിന്നില്‍ പോയതെങ്കില്‍ അന്ന് 2-3 എന്ന സ്കോറിനായിരുന്നു പരാജയം.

Previous articleതുടർ പരാജയങ്ങൾക്ക് അവസാനം, വെസ്റ്റ് ഹാമിനെതിരെ എവർട്ടന് ജയം
Next articleകാലിക്കറ്റ് സർവകലാശാല ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇ എം ഇ എ കോളേജിന്