തുടർ പരാജയങ്ങൾക്ക് അവസാനം, വെസ്റ്റ് ഹാമിനെതിരെ എവർട്ടന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ തോൽവികളുമായി പ്രതിസന്ധിയിലായ എവർട്ടൻ പരിശീലകൻ മാർക്കോസ് സിൽവക്ക് ആശ്വാസമായി വെസ്റ്റ് ഹാമിനെതിരെ ജയം. എതിരില്ലാത്ത 2 ഗോളിനാണ് എവർട്ടൻ സ്വന്തം മൈതാനത്ത് ജയിച്ചു കയറിയത്.

ആദ്യ പകുതിയിൽ ബർണാഡ് നേടിയ ഏക ഗോളാണ് മത്സര ഫലം നിയന്ത്രിച്ചത്. തിയോ വാൽകോട്ട് നൽകിയ പാസിൽ നിന്ന് 17 ആം മിനുട്ടിലാണ് താരം ഗോൾ നേടിയത്. പിന്നീട് വെസ്റ്റ് ഹാം ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ മടക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വെസ്റ്റ് ഹാം ഒപ്പത്തിനൊപ്പം നിന്നെങ്കിലും സമനില ഗോൾ എന്ന കടമ്പയെങ്കിലും കടക്കാൻ അവർക്കായില്ല. കളിയുടെ ഇഞ്ചുറി ടൈമിൽ 92 ആം മിനുട്ടിൽ സിഗെർസൻ കൂടെ ഗോൾ നേടിയതോടെ എവർട്ടൻ ജയം ഉറപ്പിച്ചു.

ജയത്തോടെ 10 പോയിന്റുമായി 12 ആം സ്ഥാനത്തേക്ക് ഉയരാൻ എവർട്ടനായി. വെസ്റ്റ് ഹാം 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

Previous articleമെസ്സി, സുവാരസ്, ഗ്രീസ്മെൻ, ആദ്യമായി മൂന്നുപേർക്കും ഗോൾ, ബാഴ്സലോണ അനായാസ ജയം
Next articleമത്സരം അവസാനിക്കുവാന്‍ മൂന്ന് സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ വിജയ ഗോളുമായി ബ്രിട്ടന്‍, സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി