ഇന്ത്യയെ നിഷ്പ്രഭമാക്കി ഓസ്ട്രേലിയ, സര്‍വ്വത്ര ഗോള്‍ മയം

Australia

ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയെത്തിയ ഇന്ത്യയുടെ ഫ്യൂസ് ഊരി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 7-1 എന്ന സ്കോറിനാണ് ഇന്ത്യയെ ഓസ്ട്രേലിയ മുട്ടുകുത്തിച്ചത്. ആദ്യ പകുതിയിൽ നാല് ഗോളുകള്‍ നേടി തുടങ്ങിയ ഓസ്ട്രേലിയയ്ക്കെതിരെ പിന്നെ മത്സരത്തിൽ ഇന്ത്യയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല.

രണ്ടാം പകുതിയിൽ ദില്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ ഗോള്‍ മടക്കിയത്. മൂന്നാം ക്വാര്‍ട്ടറിൽ ഓസ്ട്രേലിയ പെനാള്‍ട്ടി സ്ട്രോക്കിലൂടെ തങ്ങളുടെ അ‍ഞ്ചാം ഗോള്‍ നേടുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളും നാലാം ക്വാര്‍ട്ടറിൽ ഒരു ഗോളും നേടിയാണ് ഓസ്ട്രേലിയ തങ്ങളുടെ ഗോള്‍ വേട്ട അവസാനിപ്പിച്ചത്.

ഓസ്ട്രേലിയയ്ക്കായി ബ്ലേക്ക് ഗോവേഴ്സ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ടിം ബ്രാന്‍ഡ്, ജോഷ്വ ബെലിറ്റ്സ്, ജെറിമി തോമസ് ഹേവാര്‍ഡ്, ഫ്ലിന്‍ ആന്‍ഡ്രൂ ഒഗില്‍വി, ഡാനിയേൽ ജെയിംസ് ബീല്‍ എന്നിവരാണ് മറ്റു ഗോള്‍ സ്കോറര്‍മാര്‍.

Previous articleമന്ന പട്ടേലിന് സെമിഫൈനൽ യോഗ്യതയില്ല,100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റ്സിൽ മൂന്നു തവണ ഒളിമ്പിക് റെക്കോർഡ് തിരുത്തപ്പെട്ടു
Next articleശ്രീഹരി നടരാജിനും സെമിഫൈനൽ യോഗ്യതയില്ല, 100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റിൽ അഞ്ചാമത്