ശ്രീഹരി നടരാജിനും സെമിഫൈനൽ യോഗ്യതയില്ല, 100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റിൽ അഞ്ചാമത്

20210725 164449

നീന്തലിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനൽ യോഗ്യത നേടിയില്ല. 100 മീറ്റർ ബാക്സ്ട്രോക്കിൽ നീന്താൻ ഇറങ്ങിയ താരത്തിന് തന്റെ മികച്ച സമയം കുറിക്കാൻ ആയില്ല. 54.31 സെക്കന്റിൽ നീന്തക്കയറിയ താരം മൂന്നാം ഹീറ്റ്സിൽ അഞ്ചാമത് ആയി.

വനിതകളിൽ ഇതേവിഭാഗത്തിൽ ഇന്ത്യയുടെ മന്ന പട്ടേലും സെമിഫൈനൽ യോഗ്യത നേടിയില്ല. ഇതോടെ ഇന്ത്യയുടെ നീന്തലിലെ എല്ലാ പ്രതീക്ഷയും ഇനി സാജൻ പ്രകാശിൽ ആയി. 52.15 എന്ന വളരെ മികച്ച സമയം ഹീറ്റ്‌സിൽ കുറിച്ച ഒളിമ്പിക് കമ്മിറ്റിക്ക് കീഴിൽ ഇറങ്ങിയ റഷ്യൻ അത്ലറ്റ് ക്ലിമന്റ് ക്ളോസനിക്കോവ് ആണ് യോഗ്യതയിൽ ഏറ്റവും മികച്ച സമയം കുറിച്ചത്.

Previous articleഇന്ത്യയെ നിഷ്പ്രഭമാക്കി ഓസ്ട്രേലിയ, സര്‍വ്വത്ര ഗോള്‍ മയം
Next articleമിക്സഡ് ഡബിള്‍സ് ഫൈനലിൽ കടന്ന് ചൈനീസ് ജോഡി