ഇന്ത്യന്‍ വനിതകളെ പരാജയപ്പെടുത്തി അര്‍ജന്റീന

FIH പ്രൊലീഗ് വനിത വിഭാഗത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്നലെ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാക്കളും ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരുമായ അര്‍ജന്റീനയെ ഇന്ത്യ പരാജയപ്പെടുത്തിയെങ്കില്‍ ഇന്ന് അതിന് പകരം അര്‍ജന്റീന വീട്ടുകയായിരുന്നു.

3-2 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ വിജയം. മത്സരത്തിൽ ആദ്യ ഗോള്‍ നേടിയത് ഇന്ത്യയായിരുന്നു. 22ാം മിനുട്ടിൽ സലീമ ടെടേ നേടിയ ഗോളിന്റെ ബലത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യയായിരുന്നു മുന്നിൽ.

മൂന്നാം ക്വാര്‍ട്ടറിൽ മിനുട്ടുകളുടെ വ്യത്യാസത്തിൽ അര്‍ജന്റീന മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് മത്സരം കൈവിടുകയായിരുന്നു. 47ാം മിനുട്ടിൽ ഗ്രേസ് ദീപ് എക്ക ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്തുവാന്‍ ഇന്ത്യയ്ക്കായില്ല.