മലയാളി താരം അലോഷ്യസ് ഐ എസ് എല്ലിൽ എത്താൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം മുത്തയ്യൻ അലോഷ്യസിനെ സ്വന്തമാക്കാൻ ഐ എസ് എൽ ക്ലബുകൾ രംഗത്ത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെക്കാൻ അലോഷ്യസിനായിരുന്നു. 24കാരനായ വിങ്ങർ 13 മത്സരങ്ങൾ ഐ ലീഗിൽ രാജസ്ഥാനായി കളിച്ചു. മൂന്നു ഗോളുകളും നേടി. അലോഷ്യസിനായി രണ്ട് ഐ എസ് എൽ ക്ലബുകൾ രംഗത്ത് ഉള്ളതായാണ് വിവരങ്ങൾ.

അലോഷ്യസ് തിരുവനന്തപുരം സ്വദേശിയാണ്. കേരള യുണൈറ്റഡിനായി മുമ്പ് കളിച്ചിട്ടുണ്ട്. കൊൽക്കത്ത കസ്റ്റംസ്, ഒസോൺ എഫ് സൊ എന്നീ ക്ലബുകൾക്കായും അലോഷ്യസ് കളിച്ചിട്ടുണ്ട്.