സെമിയിൽ ഇന്ത്യയ്ക്ക് എതിരാളികള്‍ ജപ്പാന്‍, പാക്കിസ്ഥാനും കൊറിയയും ഏറ്റുമുട്ടും

Indiahockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ ലൈനപ്പ് തയ്യാറായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ കൊറിയയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ ഇന്ത്യ ജപ്പാനെതിരെ മത്സരിക്കുവാനിറങ്ങും.

ആദ്യ സെമി ഇന്ത്യന്‍ സമയം 3 മണിയ്ക്കും രണ്ടാം സെമി ഇന്ത്യന്‍ സമയം അഞ്ചരയ്ക്കുമാണ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ 10 പോയിന്റുമായി ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്.

കൊറിയ 6 പോയിന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ പാക്കിസ്ഥാനും ജപ്പാനും 5 പോയിന്റ് വീതം യഥാക്രമം മൂന്നും നാലും സ്ഥാനം കൈയ്യാളി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ജപ്പാനെ 6-0ന് തകര്‍ത്തിരുന്നു.

Previous articleഫെറാണ്ടോ മോഹൻ ബഗാനിൽ ഔദ്യോഗിക പ്രഖ്യാപനം എത്തി
Next articleപ്രീമിയർ ലീഗ് നിർത്തി വെക്കില്ല