ഫോർമുല വൺ ടീമായ വില്യംസിൽ ഇനി വില്യംസ് കുടുംബമില്ല.

- Advertisement -

ഫോർമുല വൺ ടീം വില്യംസിൽ നിന്ന് സർ ഫ്രാങ്ക് വില്യംസും മകൾ ക്ലാര വില്യംസും വില്യംസ് ടീമിൽ നിന്നു പടിയിറങ്ങുന്നു. ഈ ആഴ്ചയിലെ ഇറ്റാലിയൻ ഗ്രാന്റ് പ്രീക്ക് ശേഷം വില്യംസ് കുടുംബം വില്യംസിനോട് വിട പറയും. ഏതാണ്ട് 40 വർഷം മുമ്പ് 1977 ൽ സർ ഫ്രാങ്ക് വില്യംസ് ആണ് വില്യംസ് ടീം സ്ഥാപിക്കുന്നത്. അതിനുശേഷം ഫോർമുല വൺ തന്നെ കണ്ട ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി വില്യംസ് വളരുന്നു. എന്നാൽ സമീപകാലത്തെ മോശം പ്രകടനങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടേറിയ വർഷങ്ങളും ടീമിനെ കഴിഞ്ഞ മാസം അമേരിക്കൻ ഗ്രൂപ്പ് ആയ ഡോർലിറ്റൻ ക്യാപിറ്റലിന് വിൽക്കാൻ വില്യംസ് കുടുംബത്തെ നിർബന്ധിതമാക്കി. ടീം പ്രിസിപ്പാൾ ആയ സർ വില്യംസും, അസിസ്റ്റന്റ് പ്രിസിപ്പാൾ ആയ മകൾ ക്ലാരയും ടീമിന്റെ പടി ഇറങ്ങും.

1980, 1990 കളിൽ ഫോർമുല വണ്ണിൽ വലിയ ആധിപത്യം ആണ് വില്യംസ് പുലർത്തിയത്. 9 തവണയാണ് ടീം ഫോർമുല വൺ ജേതാക്കൾ ആയത്. 7 തവണ വില്യംസ് ഡ്രൈവർമാർ ഫോർമുല വൺ ജേതാക്കളും ആയി. എന്നാൽ 2012 നു ശേഷം ഇത് വരെ ഒരു റേസ് ജയിക്കാൻ ആവാത്ത വില്യംസ് കഴിഞ്ഞ രണ്ടു വർഷവും അവസാനമായാണ് സീസൺ അവസാനിപ്പിച്ചത്. വില്യംസ് ടീമിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിൽ ആണെന്നാണ് ക്ലാര വില്യംസ് പ്രതികരിച്ചത്. വില്യംസ് കുടുംബം പുറത്ത് പോവുകയാണെങ്കിലും ബ്രിട്ടീഷ് ടീമിന്റെ പേരു വില്യംസ് റേസിംഗ് ആണെന്ന് തന്നെ തുടരും. ഇതിഹാസ ഡ്രൈവർ അലൻ ഫ്രോസ്റ്റ്, കികെ റോസ്‌ബെർഗ് അടക്കം പലരും വില്യംസ് കാറുകൾ ഓടിച്ചിട്ടുണ്ട്.

Advertisement