ഇറ്റലിയിലും വെർസ്റ്റാപ്പൻ! കിരീട പോരാട്ടത്തിൽ ലെക്ലെർക്കിന്റെ മുൻതൂക്കം കുറച്ചു

20220425 001129

ഇറ്റാലിയൻ ഗ്രാന്റ് പ്രീയിലും ജയം കണ്ടു റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. നനഞ്ഞ പ്രതലത്തിൽ മികച്ച രീതിയിൽ ഡ്രൈവ് ചെയ്തു ആണ് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ജയത്തോടെ കിരീട പോരാട്ടത്തിൽ ഫെരാരിയുടെ ലെക്ലെർക്കും ആയുള്ള പോയിന്റ് വ്യത്യാസം 27 ആയും വെർസ്റ്റാപ്പൻ കുറച്ചു. മൂന്നാം സ്ഥാനത്ത് ആയിരുന്ന ലെക്ലെർക് അവസാന പിറ്റ് സ്റ്റോപ്പിൽ രണ്ടാമതുള്ള റെഡ് ബുള്ളിന്റെ സെർജിയോ പെരസിനെ മറികടക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിടുക ആയിരുന്നു.

20220425 001137

തുടർന്ന് ഒമ്പതാം സ്ഥാനത്ത് ആയെങ്കിലും ആറാം സ്ഥാനത്ത് റേസ് അവസാനിപ്പിക്കാൻ ഫെരാരി ഡ്രൈവർക്ക് ആയി. റെഡ് ബുൾ ഡ്രൈവർമാർക്ക് പിറകിൽ മക്ലാരന്റെ ലാന്റോ നോറിസ് മൂന്നാമത് ആയി. അതേസമയം 11 സ്ഥാനത്ത് നിന്ന് റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസൽ നാലാമത് എത്തിയത് അവർക്ക് ആശ്വാസം ആയി. മുൻ മെഴ്‌സിഡസ് ഡ്രൈവർ ആൽഫ റോമയോയുടെ വേറ്റാറി ബോട്ടാസ് ആയിരുന്നു അഞ്ചാം സ്ഥാനത്ത്. അതേസമയം 13 മത് ആയി റേസ് തുടങ്ങിയ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ പന്ത്രണ്ടാമത് ആയാണ് റേസ് അവസാനിപ്പിച്ചത്. മെഴ്‌സിഡസിന്റെയും ഹാമിൾട്ടന്റെയും കഷ്ടകാലം ഇന്നും തുടരുക ആയിരുന്നു.

Previous articleഅൽകാരസ് ദ മാൻ! ബുസ്റ്റയെ വീഴ്ത്തി പതിനെട്ടുകാരൻ ബാഴ്‌സലോണ ഓപ്പണിൽ കിരീടം ഉയർത്തി
Next articleവമ്പൻ പിഴവ് വരുത്തി പി.എസ്.ജി പ്രതിരോധം, ആദ്യ പാദ സെമിഫൈനൽ ജയിച്ചു ലിയോൺ