ബാക്കുവിൽ വിജയം നേടി റെഡ് ബുള്ളിന്റെ സെര്‍ജിയോ പെരേസ്

Sergioperez
- Advertisement -

അസര്‍ബൈജാൻ ഗ്രാന്‍പ്രീയിൽ വെന്നിക്കൊടി പാറിച്ച് റെഡ്ബുള്ളിന്റെ സെര്‍ജിയോ പെരേസ്. പെരേസിന്റെ സഹ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപ്പന്‍ ഹൈ സ്പീഡ് ക്രാഷ് ചെയ്തുവെങ്കിലും ആസ്റ്റൺ മാര്‍ട്ടിന്റെ സെബാസ്റ്റ്യൻ വെറ്റലിനെ പിന്തള്ളി സെര്‍ജിയോ പെരേസ് ഒന്നാമതെത്തുകയായിരുന്നു. ആല്‍ഫ ടൗരിയുടെ പിയറി ഗാസ്‍ലി ആണ് മൂന്നാം സ്ഥാനം നേടിയത്.

വെര്‍സ്റ്റാപ്പന്‍ അവസാന രണ്ട് ലാപ്പ് ഉള്ളപ്പോൾ ലീഡിലായിരുന്നുവെങ്കിലും താരം പുറത്ത് പോകുകയായിരുന്നു. അപകടം സംഭവിച്ച ശേഷം റേസ് നിര്‍ത്തി വീണ്ടും പുനരാരംഭിച്ചപ്പോൾ ഹാമിൽട്ടൺ ലീഡ് നേടിയെങ്കിലും ബ്രേക്ക് ലോക്കപ്പായതിന് ശേഷം താരം റേസിൽ നിന്ന് പുറത്തായി 15ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Advertisement