സൗദിയിൽ പോൾ പൊസിഷൻ നേടി ഹാമിൾട്ടൻ, വെർസ്റ്റാപ്പനു വലിയ ഭീഷണി ഉയർത്തി ബ്രിട്ടീഷ് ഡ്രൈവർ

Wasim Akram

ചരിത്രത്തിലെ ആദ്യ സൗദി അറേബ്യയൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. സൗദി അറേബ്യയയിലെ സവർഗ്ഗ അനുരാഗികൾക്ക് എതിരായ കടുത്ത നിയമങ്ങൾക്ക് പ്രതിഷേധം എന്നോണം റൈൻബോ ഹെൽമറ്റ് അണിഞ്ഞു ആണ് ഹാമിൾട്ടൻ കാർ ഓടിച്ചത്. ഇത്തരം നിയമങ്ങൾക്ക് എതിരായ പരസ്യമായ നിലപാടും താരം സ്വീകരിച്ചിരുന്നു. യോഗ്യതയിൽ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെയാണ് ഹാമിൾട്ടൻ പോൾ പൊസിഷൻ നേടിയത്.

യോഗ്യതയിൽ അവസാന റേസിൽ മതിലിനു കാർ ഇടിക്കേണ്ടി വന്നത് റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനു വലിയ തിരിച്ചടിയാണ് നൽകിയത്. വെറും 8 പോയിന്റുകൾ മാത്രമാണ് നിലവിൽ ഹാമിൾട്ടനും വെർസ്റ്റാപ്പനും തമ്മിലുള്ള വ്യത്യാസം. ഹാമിൾട്ടനു പിന്നിൽ സഹ ഡ്രൈവർ ബോട്ടാസ് റേസ് തുടങ്ങുമ്പോൾ മൂന്നാമത് ആണ് വെർസ്റ്റാപ്പൻ. ഇത് ഡച്ച് ഡ്രൈവറിന്റെ കിരീട സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ്. നാളത്തെ റേസ് ഇരു ഡ്രൈവർമാർക്കും വളരെ പ്രധാനമാണ്.