മുൻ ഫോർമുല വൺ തലവൻ മാക്‌സ് മോസ്‌ലി സ്വയം വെടിവച്ചു മരിച്ചു

മുൻ ഫോർമുല വൺ തലവൻ മാക്‌സ് മോസ്‌ലി സ്വയം വെടിവച്ചു മരിച്ചു. 2019 മുതൽ സ്വയ പ്രതിരോധ ശേഷിയെ സഹായിക്കുന്ന സെല്ലുകൾക്ക് ക്യാൻസർ ബാധിച്ച അദ്ദേഹം ഇത് മായി ബന്ധപ്പെട്ട ചികത്സയിൽ ആയിരുന്നു. എന്നാൽ ക്യാൻസർ ചികത്സയിലൂടെ രക്ഷിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ ആണ് അവസാന കാലത്ത് കടുത്ത വേദനയിൽ ആയിരുന്ന 81 കാരനായ മോസ്‌ലി ആത്മഹത്യയിൽ അഭയം തേടിയത്.

ജീവിക്കാൻ ആഴ്ചകൾ മാത്രം വിധി എഴുതിയ അദ്ദേഹത്തിന് ആരാധകരും ഫോർമുല വണ്ണിൽ ആരാധകരും വിമർശകരും ഒരുപാട് ഉണ്ടായിരുന്നു. 1993 മുതൽ 2009 വരെ ഫോർമുല വൺ തലവൻ ആയിരുന്ന അദ്ദേഹം ഫോർമുല വണ്ണിലെ പല വലിയ മാറ്റങ്ങളുടെയും ചാലക ശക്തി ആയിരുന്നു. മുൻ റേസിംഗ് ഡ്രൈവറും വക്കീലും ആയിരുന്ന മോസ്‌ലി ആ നിലക്കും പ്രസിദ്ധൻ ആണ്. കുപ്രസിദ്ധ ബ്രിട്ടീഷ് ഫാസിസ്റ്റ് നേതാവ് ആയിരുന്ന സർ ഓസ്‌വാൾഡ് മോസ്‌ലിയുടെ മകൻ കൂടിയാണ് മാക്‌സ് മോസ്‌ലി.