ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ യോഗ്യതയിൽ ഒന്നാമത് എത്തി മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. രണ്ടാമത് എത്തിയ സഹ ഡ്രൈവർ വെറ്റാറി ബോട്ടാസിനെക്കാൾ 0.069 സെക്കന്റുകൾ മുന്നിൽ ഫിനിഷ് ചെയ്താണ് ഹാമിൾട്ടൻ പോൾ പൊസിഷൻ സ്വന്തമാക്കിയത്. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ യോഗ്യത ലാപ്പ് ആയിരുന്നു 164.286 എം.പി.എച്ച് വേഗതയിൽ ഹാമിൾട്ടന്റെ അവസാന ലാപ്പ്. നാളെ തന്റെ കരിയറിലെ 90 മത്തെ ഗ്രാന്റ് പ്രീ ജയം ലക്ഷ്യമിടുന്ന ഹാമിൾട്ടന്റെ 94 മത്തെ പോൾ പോസിഷൻ ആണിത്.
അതേസമയം ബോട്ടാസ് രണ്ടാമത് എത്തിയപ്പോൾ മക്ലാരന്റെ ഡ്രൈവർ കാർലോസ് സെയിൻസ് ആണ് മൂന്നാമത് എത്തിയത്. റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് നാലാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ അഞ്ചാമത് ആയാണ് യോഗ്യതയിൽ ഫിനിഷ് ചെയ്തത്. അതേസമയം രണ്ട് ഫെരാരി ഡ്രൈവർമാരും ആദ്യ പത്തിൽ എത്തിയില്ല. ചാൾസ് ലെക്ലെർക്ക് പതിമൂന്നാമത് ഫിനിഷ് ചെയ്തപ്പോൾ ആദ്യ സെക്ഷനിൽ പുറത്തായ വെറ്റൽ 17 മാത്ത് ആയാണ് ഫിനിഷ് ചെയ്‍തത്.