പ്രീസീസൺ മത്സരത്തിൽ സെവനപ്പ് വിജയവുമായി ലിവർപൂൾ

പ്രീമിയർ ലീഗിലെ പുതിയ സീസണ് വേണ്ടി ഒരുങ്ങുന്ന ലിവർപൂളിന് പ്രീസീസൺ മത്സരത്തിൽ വമ്പൻ വിജയം. ഇന്ന് ഇംഗ്ലണ്ടിൽ വെച്ച് ബ്ലാക്ക് പൂളിനെ നേരിട്ട ലിവർപൂൾ ഏഴു ഗോളുകളാണ് അടിച്ച് കൂട്ടിയത്. 7-2ന്റെ വിജയവും പ്രീമിയർ ലീഗ് ചാമ്പ്യന്മാർ സ്വന്തമാക്കി. ഏഴ് വ്യത്യസ്ത ഗോൾ സ്കോറർമാരാണ് ഏഴു ഗോളുകൾ ക്ലോപ്പിന്റെ ടീമിനു വേണ്ടി അടിച്ചത്.

മാനെ, മാറ്റിപ്, ഫർമിനോ, എലിയറ്റ്, മിനമിനോ, ഒറിഗി, വാൻ ഡെ ബെർഗ് എന്നിവരാണ് ലിവർപൂളിനായി ഇന്ന് ഗോളുകൾ അടിച്ചത്. ലിവർപൂളിന്റെ അവസാന പ്രീസീസൺ മത്സരമാണിത്. ഇനി പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ അവർ ലീഡ്സ് യുണൈറ്റഡിനെ നേരിടും. ഇതുവരെ പ്രീസീസണിൽ ഓസ്ട്രിയയിൽ രണ്ട് മത്സരങ്ങളും ഒരു കമ്മ്യൂണിറ്റി ഷീൽഡ് മത്സരവുമാണ് ഇന്നത്തെ മത്സരം കൂടാതെ ലിവർപൂൾ കളിച്ചിട്ടുള്ളത്.