ഒന്നും അവസാനിച്ചിട്ടില്ല, ഖത്തറിൽ പോൾ പൊസിഷൻ നേടി ലൂയിസ് ഹാമിൾട്ടൻ

Screenshot 20211121 022940

ഖത്തർ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി ലോക ചാമ്പ്യൻഷിപ്പ് ഒന്നു കൂടി കടുപ്പിച്ചു ലൂയിസ് ഹാമിൾട്ടൻ. യോഗ്യതയിൽ തന്റെ പ്രധാന എതിരാളിയായ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനെ രണ്ടാമത് ആക്കിയാണ് ഹാമിൾട്ടൻ പോൾ പൊസിഷൻ നേടിയത്. യോഗ്യതയിൽ അവസാന ലാപ്പിൽ അധികൃതരുടെ മഞ്ഞ കൊടി അവഗണിച്ച വെർസ്റ്റാപ്പൻ അതേസമയം ഗ്രിഡ് പെനാൽട്ടി നേരിട്ടേക്കും എന്നാണ് സൂചന. മൂന്നു മുതൽ 5 വരെ ഗ്രിഡ് പെനാൽട്ടി ഡച്ച് ഡ്രൈവർക്ക് ലഭിക്കാം.

വെർസ്റ്റാപ്പനു പെനാൽട്ടി ലഭിച്ചാൽ അത് ഡച്ച് ഡ്രൈവറുമായുള്ള ലോക കിരീടത്തിലേക്കുള്ള പോയിന്റ് വ്യത്യാസം കുറക്കാൻ ഹാമിൾട്ടനെ സഹായിക്കും. അതേസമയം ബ്രസീലിൽ വെർസ്റ്റാപ്പന്റെ അപകടരമായ നീക്കത്തിന് നടപടി എടുക്കാൻ തയ്യാർ ആവാത്ത അധികൃതർ ഇതിനു കണ്ണടക്കുമോ എന്ന സംശയം മെഴ്‌സിഡസ് ടീമും ഉയർത്തി. യോഗ്യതയിൽ ബോട്ടാസ് ആണ് മൂന്നാമത് ആയത്. പിയറി ഗാസ്‌ലി നാലാമതും ഫെർണാണ്ടോ അലോൺസോ അഞ്ചാമതും ആയി.

Previous articleഅവസാന നിമിഷം രക്ഷകനായി റാകിറ്റിച്ച്, സമനില വഴങ്ങിയിട്ടും സെവിയ്യ ലാ ലീഗയിൽ ഒന്നാമത്
Next articleഎ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറി മെദ്വദേവ്