പോലീസ് ക്രൂരതക്ക് എതിരെ ആഫ്രിക്കക്കു ആയി ശബ്ദം ഉയർത്തി ഹാമിൾട്ടൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റേസ് ട്രാക്കിൽ ചാമ്പ്യൻ ആയി തിളങ്ങുന്ന ലൂയിസ് ഹാമിൾട്ടൻ രാഷ്ട്രീയ ശബ്ദം ഉയർത്തുന്നതിലും എന്നും മുന്നിൽ തന്നെയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ ക്യാമ്പയിന് മുന്നിൽ നിന്ന ബ്രിട്ടീഷ് ഡ്രൈവർ ബ്രെയോണ ടൈലറിന്റെ ചിത്രമുള്ള ഷർട്ട് അണിഞ്ഞു വന്നു പോലീസ് ക്രൂരതക്ക് എതിരെ വലിയ പ്രതിഷേധവും ഉയർത്തിയിരുന്നു. അതിനു പിറകെയാണ് ഇന്നത്തെ റെക്കോർഡ് നേട്ടത്തിലും രാഷ്ട്രീയം പറഞ്ഞു ഹാമിൾട്ടൻ രംഗത്ത് വന്നത്.

ആഫ്രിക്കയിൽ നൈജീരിയൻ പോലീസ് വിഭാഗം ആയ സാർസ് നടത്തുന്ന ക്രൂരതകൾക്ക് എതിരെ ലോക വ്യാപകമായ പ്രതിഷേധം ആണ് ഉയരുന്നത്. ഒബമയാങ്, റാഷ്ഫോർഡ് തുടങ്ങി നിരവധി കായിക താരങ്ങൾ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. അതിന്റെ ഭാഗമായ ഹാമിൾട്ടൻ ഇന്ന് ‘സാർസ് അവസാനിപ്പിക്കുക’ എന്ന സന്ദേശമുള്ള ഷർട്ട് അണിഞ്ഞു ആണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഷുമാർക്കറിന്റെ റെക്കോർഡ് മറികടന്ന ശേഷം അച്ഛനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഹാമിൾട്ടനെയും ഇന്ന് റേസിന് ശേഷം കാണാൻ ആയി. മുമ്പ് ബ്രെയോണ ടൈലറിനായുള്ള രാഷ്ട്രീയ സന്ദേശത്തിനു പേരിൽ ഹാമിൾട്ടനു എതിരെ ഫോർമുല വൺ നടപടി എടുത്തിരുന്നില്ല. ഇത്തവണ നടപടി ഉണ്ടാവുമോ എന്നു കണ്ടറിയണം.