പോർച്ചുഗീസ് ഗ്രാന്റ് പ്രീയിലും പോൾ പൊസിഷനിൽ ഹാമിൾട്ടൻ,നാളെ ലക്ഷ്യം വക്കുക ചരിത്രം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

24 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ പോർച്ചുഗീസ് ഗ്രാന്റ് പ്രീയിലും പോൾ പൊസിഷനിൽ എത്തി മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. ഏഴാം ലോക കിരീടവും റെക്കോർഡ് 92 മത്തെ ഗ്രാന്റ് പ്രീ ജയവും ലക്ഷ്യമിടുന്ന ഹാമിൾട്ടൻ സഹ ഡ്രൈവർ വെറ്റാറി ബോട്ടാസിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് ആണ് യോഗ്യതയിൽ പോൾ പൊസിഷനിൽ എത്തിയത്. ഏതാണ്ട് മുഴുവൻ സമയവും റേസിൽ മുന്നിൽ നിന്ന ബോട്ടാസിനെ അവസാന ലാപ്പുകളിൽ ആണ് ഹാമിൾട്ടൻ മറികടന്നത്.

ബോട്ടാസ് രണ്ടാമത് യോഗ്യത നേടിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ആണ് മൂന്നാമത് എത്തിയത്. ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് നാലാമത് യോഗ്യത നേടിയത്. തന്റെ കരിയറിലെ 97 മത്തെ പോൾ പൊസിഷൻ ആണ് ബ്രിട്ടീഷ് ഡ്രൈവർക്ക് ഇത്. 91 തവണ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ഈഫൽ ഗ്രാന്റ് പ്രീയിൽ മൈക്കിൾ ഷുമാർക്കറിന്റെ റെക്കോർഡിന് ഒപ്പമെത്തിയ ഹാമിൾട്ടൻ നാളെ ആ റെക്കോർഡ് തകർക്കാൻ ആവും ശ്രമിക്കുക.