സ്ലാട്ടൻ ഇനി സ്വീഡിഷ് ക്ലബ്ബിന്റെ ഉടമ

- Advertisement -

സ്വീഡിഷ് ഫുട്‌ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്‌ സ്വന്തം നാട്ടിൽ ഇനി ഫുട്‌ബോൾ ക്ലബ്ബിന്റെ ഉടമ. സ്വീഡിഷ് ക്ലബ്ബ് ഹമ്മർബൈയുടെ ഒരു ഭാഗം ഓഹരികൾ താരം വാങ്ങി. താരത്തിന്റെ മുൻ ക്ലബ്ബ് ലോസ് ആഞ്ചലസ് ഗലക്സിക്ക് സ്വന്തമായിരുന്ന ഓഹരികളാണ് മുൻ ബാഴ്സലോണ താരം സ്വന്തമാക്കിയത്.

ക്ലബ്ബിന്റെ ഉടമകളിൽ ഒരാൾ ആയെങ്കിലും താരം ക്ലബ്ബിന് വേണ്ടി കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. 38 വയസുകാരനായ താരം ഈ ജനുവരിയിൽ യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിൽ ചേർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. താരം സ്പർസിൽ ചേർന്നേക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ മൗറിനോ തള്ളിയിരുന്നു.

Advertisement