പരിക്ക് ഗുരുതരമല്ല, ക്ലാസ്സികോയിൽ ഹസാർഡ് ഉണ്ടാകും

- Advertisement -

റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വാസമായി ഈഡൻ ഹസാർഡിന്റെ പരിക്ക് ഗുരുതരമല്ല എന്ന് റയൽ ഔദ്യോഗികമായി സ്ഥിതീകരിച്ചു. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിൽ വലത് കാലിന് പരിക്കേറ്റ ഹസാർഡ് പിന്മാറിയെങ്കിലും ഇന്ന് നടത്തിയ പരിശോധനയിൽ വലത് കാലിൽ നേരിയ പരിക്ക് മാത്രമാണ് ഉള്ളത് എന്ന് വ്യകതമായി.

നേരത്തെ ഡിസംബർ 18 ന് നടക്കുന്ന എൽ ക്ലാസ്സികോയിൽ കളിക്കാൻ ഹസാർഡിന് സാധിച്ചേക്കില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഔദ്യോഗികമായി തന്നെ റയൽ കാര്യങ്ങൾ ഉറപ്പാക്കിയതോടെ ആരാധകർക്ക് ആശ്വാസമാകും. നിലവിൽ ഹസാർഡിന് കേവലം 10 ദിവസത്തെ വിശ്രമം മാത്രം മതിയാകും.

Advertisement