ഈ സീസണോടെ വിരമിക്കും എന്ന് സാവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ ഇതിഹാസം ഫുട്ബോളിൽ നിന്ന് ഈ സീസണോടെ വിരമിക്കും. രണ്ട് വർഷം കൂടെ ഫുട്ബോൾ കളി തുടരാൻ നേരത്തെ സാവി തീരുമാനിച്ചിരുന്നു എങ്കിലും ആ തീരുമാനം മാറ്റുകയാണെന്ന് സാവി പറഞ്ഞു. ഇപ്പോൾ ഖത്തർ ക്ലബായ അൽ സാദിലാണ് സാവി കളിക്കുന്നത്. 99 ശതമാനവും താൻ ഫുട്ബോൾ കളിക്കുന്നത് ഈ സീസണോടെ നിർത്തും എന്ന് സാവി പറഞ്ഞു. തനിക്ക് 39 വയസാവുകയാണെന്നും സാവി ഓർമ്മിപ്പിച്ചു.

ഈ വർഷത്തോടെ ഫുട്ബോൾ കളി നിർത്തി കോച്ചിംഗിലേക്ക് തിരിയുമെന്നും സാവി അറിയിച്ചു. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം മൂന്ന് കിരീടങ്ങൾ ഇതുവരെ സാവി നേടിയിട്ടുണ്ട്