കോവിഡ് 19 മോചിതനായി സാവി

- Advertisement -

ബാഴ്‌സലോണ ഇതിഹാസ താരവും ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനായ സാവി കോവിഡ് 19 മോചിതനായി. സാവി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

കൊറോണ മോചിതനായതിനെ തുടർന്ന് വീണ്ടും അൽ സാദ് താരങ്ങളോടൊപ്പം ട്രെയിനിംഗ് ഗ്രൗണ്ടിൽ എത്തുമെന്നാണ് സാവി അറിയിച്ചിരിക്കുന്നത്. കൊറോണ കാരണം നിർത്തിവെച്ച ലീഗ് പുനരാരംഭിച്ചപ്പോൾ പരിശീകസ്ഥാനത്ത് നിന്ന് ടീമിനെ സപ്പോർട്ട്ചെയ്യാൻ സാവിക്കായിരുന്നില്ല. അന്ന് അൽ സാദിന്റെ അൽ ഖോറിന് എതിരായ മത്സരത്തിൽ സാവി ടച്ച് ലൈനിൽ ഉണ്ടായിരുന്നില്ലെങ്കിലും 2-1ന്റെ ജയം അൽ സാദ് സ്വന്തമാക്കിയിരുന്നു.

Advertisement