കൊറോണ പ്രതിസന്ധിയിൽ സഹായഹസ്തവുമായി സാവി കുടുംബം

- Advertisement -

കൊറോണ വൈറസിനാൽ ലോകം പ്രതിസന്ധിയിൽ ആയിരിക്കുന്ന അവസരത്തിൽ സഹായ ഹസ്തവുമായി ബാഴ്സലോണ ഇതിഹാസ താരം സാവിയും അദ്ദേഹത്തിന്റെ ഭാര്യ ന്യൂരി കുനിയേരയും രംഗത്ത്. കൊറൊണ ബാധിക്കപ്പെട്ടവർക്ക് വേണ്ടി ഒരു മില്യൺ യൂറോ നൽകാനാണ് ഇപ്പോൾ അൽ സദ് ക്ലബിന്റെ പരിശീലകനായ സാവി തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി, പരിശീലകനായ ഗ്വാർഡിയോള എന്നിവരൊക്കെ വലിയ തുക സംഭാവനയുമായി എത്തിയിരുന്നു. ഇവരെ കൂടാതെ ക്ലബുകളും ഫുട്ബോൾ ടീമിലെ താങ്ങളുമെല്ലാമ്മ് ഇപ്പോൾ സഹായവുമായി രംഗത്ത് വരുന്നുണ്ട്. പല ക്ലബുകളും സ്റ്റേഡിയങ്ങൾ അടക്കം ഇപ്പോൾ വിട്ടു കൊടുക്കുന്നുണ്ട്.

Advertisement