വനിതാ ലീഗ്, ചാമ്പ്യന്മാർക്ക് വീണ്ടും തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സിന് പരാജയം. സെൻട്രൽ എസ് എസ് എബി ആണ് റൈസിംഗ് സ്റ്റുഡന്റ്സിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സെൻട്രൽ എസ് എസ് ബിയുടെ വിജയം. എസ് എസ് ബിക്കു വേണ്ടി കളിയുടെ 42ആം മിനുട്ടിൽ സംഗീത ബസ്ഫോരെ ആണ് വിജയഗോൾ നേടിയത്.

ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സിന്റെ രണ്ടാം തോൽവി ആണ് ഇത്. ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സിയോടും റൈസിംഗ് സ്റ്റുഡന്റ്സ് പരാജയപ്പെട്ടിരുന്നു. ഇതോടെ ഒരു പോയന്റ് പോലും ഇല്ലാതെ ഗ്രൂപ്പിൽ അവസാനത്ത് നിൽക്കുകയാണ് റൈസിംഗ് സ്റ്റുഡന്റ്സ് സാമ്പത്തിക പ്രതിസന്ധി കാരണം ടീമിനെ നിലനിർത്താൻ ആകാതിരുന്നതാണ് റൈസിംഗ് ഇത്ര ദുർബലമാകാൻ കാരണം.