ഫയർ വർക്സുകളുമായി ബാഴ്സലോണയുടെ ഉറക്കം കെടുത്തി ലിവർപൂൾ ആരാധകർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിന്റെ രണ്ടാം പാദ‌മത്സരം ഇന്ന് നടക്കാനിരിക്കുകയാണ്. ആൻഫീൽഡിൽ കരുത്തരായ ബാഴ്സലോണയെയാണ് ലിവർപൂൾ നേരിടുന്നത്. ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സ ജയിച്ചത്. ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി ലണ്ടനിൽ ഹോട്ടലിൽ വിശ്രമിക്കുകയായിരുന്ന ബാഴ്സലോണ താരങ്ങൾക്ക് ഒരു സർപ്രൈസാണ് ലിവർപൂൾ ആരാധകർ ഒരുക്കിയത്.

ബാഴ്സ താരങ്ങളുടെ ഉറക്കം കെടുത്താൻ ഫയ്ർവർക്സുകൾ ഉപയോഗിക്കുകയായിരുന്നു ലിവർപൂൾ ആരാധകർ. മറ്റൊരു സെമി ഫൈനലിസ്റ്റുകളായ അയാക്സിന്റെ കുപ്രസിദ്ധമായ ടാറ്റിക്സാണ് ലിവർപൂൾ ആരാധകർ ഉപയോഗിച്ചത്. ചാമ്പ്യൻസ് ലീഗിനായി യുവന്റസും റയൽ മാഡ്രിഡും ആംസ്റ്റർഡാമിൽ എത്തിയപ്പോൾ അയാക്സ് ആരാധകർ ഇതുപോലെ വെടിക്കോപ്പുകളുമായി എതിരാളികൾ ഉറങ്ങുന്ന ഹോട്ടലിന് മുന്നിൽ എത്തിയിരുന്നു.