സ്പാനിഷ് ചാമ്പ്യന്മാരെ നിഷ്പ്രഭരാക്കി വോൾവ്സ്ബർഗ് ക്വാർട്ടറിൽ

- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബായ വോൾവ്സ്ബർഗ് ക്വാർട്ടറിൽ. ഇന്നലെ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിലും അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്തതോടെയാണ് വോൾവ്സ്ബർഗ് ക്വാർട്ടർ ഉറപ്പിച്ചത്. സ്പാനിശ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ അവരുടെ നാട്ടിൽ ചെന്ന് എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വോൾവ്സ്ബർഗ് ഇന്നലെ തോൽപ്പിച്ചത്.

ആദ്യ പാദത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കും വോൾവ്സ്വർ ജയിച്ചിരുന്നു. ഇന്നലെ ഹാർദർ വോൾവ്സ്ബർഗിനായ് ഇരട്ട ഗോളുകൾ നേടി. മിൻഡെ, പാജൊർ, ഹാൻസൺ, പോപ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. കഴിഞ്ഞ രണ്ടു സീസണുകളും ഫൈനലിൽ പരാജയപ്പെട്ട വോൾവ്സ്ബർഗ് ഈ സീസണിൽ കിരീടം നേടാം എന്ന പ്രതീക്ഷയിൽ തന്നെയാണ്.

Advertisement