അയാക്സിന്റെ വലയിൽ ഒമ്പതു ഗോളുകൾ നിറച്ച് ലിയോൺ ക്വാർട്ടറിൽ

- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോൺ ക്വാർട്ടറിൽ എത്തി. ഇന്നലെ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിലും അയാക്സിനെ തകർത്തതോടെയാണ് ലിയോൺ ക്വാർട്ടർ ഉറപ്പിച്ചത്. ഇന്നലെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് ലിയോൺ ജയിച്ചത്. ആദ്യ പാദത്തിൽ എതിരില്ലാത്ത നാലു ഗോളുക്കും ലിയോൺ ജയിച്ചിരുന്നു. ആദ്യ പ്രീക്വാർട്ടറിൽ എത്തിയ അയാക്സിന് ആശ്വസിക്കാൻ ഒരു ഗോൾ വരെ നേടാനും കഴിഞ്ഞില്ല.

ഇന്നലെ ബാതി ലിയോണിനായി ഹാട്രിക്ക് നേടി. കസ്കാരിനോ ഇരട്ട ഗോളുകളും നേടി. അദ, മാജ്രി, ബ്രൗൺസ്, റെനാർഡ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. കഴിഞ്ഞ മൂന്നു സീസണുകളും വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ലിയോണായിരുന്നു നേടിയത്‌.

Advertisement