വനിതാ ലോകകപ്പിന്റെ ഉദ്ഘാടനം ഗുവാഹത്തിയിൽ വെച്ച് നടക്കും

- Advertisement -

അടുത്ത വർഷം നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഗുവാഹത്തിയിൽ വെച്ച് നടക്കും എന്ന് സൂചന. ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടന പരുപാടികളും ഗുവാഹത്തിയിൽ വെച്ചാകും നടക്കുക. 2020 നവംബർ മാസത്തിൽ ആകും ലോകകപ്പ് നടക്കുക. നവംബർ 2ന് ആരംഭിച്ച് നവംബർ 21ന് ഫൈനൽ നടക്കുന്ന വിധത്തിൽ ആയിരിക്കും ടൂർണമെന്റ് നടക്കുക.

ടൂർണമെന്റിന്റെ വേദികളും മറ്റും ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ നാല് വേദികളിൽ ആയാണ് ലോകകപ്പ് നടക്കുക. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം പരിശോധനകൾക്ക് ശേഷം ആദ്യ വേദി ആയി നേരത്തെ ഫിഫ പ്രഖ്യാപിച്ചിരുന്നു. ഗുവാഹത്തി കൂടെ വേദിയാകും എന്നാണ് ഇപ്പോൾ സൂചനകൾ. ബാക്കി രണ്ട് വേദികൾ ഏതാകും എന്ന് ഇനിയും തീരുമാനമായിട്ടില്ല. ഡെൽഹി, മുംബൈ, കൊൽക്കത്ത എന്നീ വേദികളും ഫിഫയുടെ പരിഗണനയിൽ ഉണ്ട്.

Advertisement