റൂഡിഗറിന് വീണ്ടും പരിക്ക്,തിരിച്ചു വരവ് വൈകും

- Advertisement -

ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ തിരിച്ചു വരവ് വൈകും. കാലിന് പരിക്കേറ്റ ശേഷം ഏറെ നാളായി പുരത്തിരുന്ന താരം ഈ ആഴ്ച്ച മടങ്ങി എത്തും എന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് താരത്തിന് വീണ്ടും പരിക്കേറ്റത്. ഇത്തവണ ഗ്രോയിൻ ഇഞ്ചുറി പറ്റിയ താരത്തിന് ഇനി 3 ആഴ്ച്ച എങ്കിലും കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് താരം കാലിൽ പരിക്കേറ്റ് പുറത്തായത്. പിന്നീട് ഈ സീസണിൽ കേവലം 45 മിനുട്ട് കളിച്ചെങ്കിലും ഇതേ പരിക്ക് വീണ്ടും പിടികൂടി. ഇതോടെ 2 മാസം പുറത്തിരുന്ന താരം ഈ ആഴ്ചയാണ് വീണ്ടും പരിശീലനം ആരംഭിച്ചത്. പക്ഷെ വീണ്ടും പരിക്ക് പറ്റി. ചെൽസിയിൽ ഏറ്റവും അനുഭവസമ്പത്തുള്ള സെൻട്രൽ ഡിഫൻഡർ ആയ റൂഡിഗർ തിരിച്ചെത്തുന്നത് ലംപാർഡിന് വലിയ കരുത്താവുമായിരുന്നു. ജർമ്മൻ ദേശീയ ടീം അംഗമാണ് റൂഡിഗർ.

Advertisement